തിരുവനന്തപുരം : എല്ലാം മാസവും ഒന്നാം തീയതിയിലുള്ള മദ്യ വില്പന വിലക്കുന്ന ഡ്രൈ ഡേ സമ്പ്രദായം മാറ്റണമെന്ന് ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമെന്നും അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. പുതിയ മദ്യനയം രുപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രി എം.ബി.രാജേഷിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബാർ ഉടമകൾ നിർദേശം മുന്നോട്ടു വച്ചത്.
നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8 മുതൽ രാത്രി 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകളിൽ നൈറ്റ് ലൈഫ് ഏർപ്പെടുവാൻ അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. സർക്കാരുമായി ആലോചിച്ച ശേഷമാകും ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക.

