ദുബായ്:ദുബായ് എക്സ്പോയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകർ. മാത്രമല്ല കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ വേദി താൽക്കാലികമായി അടച്ച് അണുവിമുക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ജീവനക്കാർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ജാപ്പനീസ് പവിലിയനിലെ റസ്റ്ററന്റ് താൽക്കാലികമായി അടച്ചിരുന്നു.
എന്നാൽ വേദിയോടനുബന്ധിച്ച് കോവിഡ് രോഗ പരിശോധനയ്ക്ക് 4 കേന്ദ്രങ്ങളുണ്ട്. എല്ലാ പവിലിയനുകളിലെയും ജീവനക്കാർക്ക് സൗജന്യ പരിശോധന നടത്താം.
മാത്രമല്ല 18 വയസ്സിനു മുകളിലുള്ള സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കണം.
അതേസമയം എക്സ്പോയിൽ 80 ലക്ഷത്തിലേറെ സന്ദർശകരാണ് ഇതുവരെയെത്തിയത്. ക്രിസ്മസിനോടനുബന്ധിച്ച് സന്ദർശകർ കൂടി. പുതുവത്സരാഘോഷത്തിന് ഒട്ടേറെ ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

