കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുട്യൂബ് വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത. ഇപ്പോൾ പുറത്ത് വന്നത് മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് റിഫ അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണ്.
റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. നിലവിൽ കിട്ടിയ ശബ്ദ സന്ദേശത്തിലുള്ളത് കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണ്.
”മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് താൻ ഉറങ്ങുന്നതെന്ന് റിഫ പറയുന്നു. കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് താൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഫാൻ ഓഫാക്കാൻ പറഞ്ഞ് എന്തൊക്കെയോ കളിക്കുന്നുണ്ടെന്നും എത്ര ഫ്രണ്ടായാലും ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ആർക്കും എന്തെങ്കിലും തോന്നുമെന്നും അവർ പറയുന്നു.
അതേസമയം താൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. എന്നാൽ നോക്കുമ്പോൾ മെഹ്നു പോയിരുന്നെന്നും ദേഷ്യം വന്നപ്പോൾ പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വരുകയും ചെയ്‌തെന്നും റിഫ പറയുന്നു. അതിനു കാരണം ജംഷാദ് തന്നെ തോണ്ടിക്കൊണ്ടിരുന്നതാണ്. ആർക്കാ എപ്പോഴാ മനസ് മാറുക എന്നറിയില്ലെന്നും, ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ലെന്നും- ഓഡിയോ സന്ദേശത്തിൽ റിഫ പറയുന്നു.
ഫെബ്രുവരി 28-നാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഈ ഓഡിയോ സന്ദേശം കിട്ടിയതോടെ വീണ്ടും ദുരൂഹത നിറയുകയാണ്.

