റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ റെക്കോർഡ് നേടിയ കിംഗ് ഓഫ് കൊത്തയുടെ ടീസർ അജയ്യനായി യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിലും ഒന്നാമതായി ഇപ്പോഴും തുടരുന്നു. 96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ചിത്രത്തിന്റെ ടീസറിനു വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ, ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് പദ്ധതിയിടുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്.
ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

