Tuesday, December 23, 2025

ദുർഗ്ഗാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ദില്ലി-രാഷ്ട്രപതി രാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയിലെ ജനങ്ങൾക്ക് ദുർഗ്ഗാഷ്ടമി ദിനാശംസകൾ നേർന്നു. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ രാഷ്ട്രപതി ആശംസകൾ നേർന്നു.

‘ ദുർഗ്ഗ പൂജയുടെ ശുഭദിനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പൗരന്മാർക്ക് ആശംസകൾ. തിന്മയ്‌ക്കെതിരെ നന്മ വിജയിച്ചതിന്റെ ആഘോഷമാണിത്. ദുർഗ്ഗദേവി അനുഗ്രഹം ചൊരിയുന്നതിലൂടെ നമ്മുടെ ജീവിതം സന്തോഷവും സമൃദ്ധവുമാകട്ടെ’ രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ സന്തോഷത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടി പ്രാർത്ഥിച്ചാണ് പ്രധാനമന്ത്രിയുടെ ആശംസ. ‘നവരാത്രിയുടെ ഭാഗമായുളള മഹാഷ്ടമി പൂജയ്ക്ക് ആശംസകൾ. ദുർഗ്ഗാഷ്ടമി ദേവിയായ മഹാഗൗരി എല്ലാവരുടെയും ജിവിതത്തിൽ സന്തോഷവും ഭാഗ്യവും സമൃദ്ധിയും കൊണ്ടു വരട്ടെ’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles