Sunday, October 4, 2026

ജോളി അത്ര ജോളിയല്ല, കൂടത്തായി കൂട്ടക്കൊലപാതകത്തിലെ പ്രതി ജോളിക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ കാളരാത്രി

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലാണ് ഇപ്പോള്‍ കൂടത്തായി കൊലപാതക പരന്പരയിലെ പ്രതി ജോളി ഇപ്പോള്‍ കഴിയുന്നത്. ഇന്നലെ വരെ വീടിന്‍റെ സുഖലോലുപതയിൽ ജീവിച്ച ശേഷം ജയിലിലേക്ക് എത്തിയതോടെ ജോളിക്ക് നിയന്ത്രണം വിട്ടു.

ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയിൽ ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രി 12.15ഓടെയാണ് ജോളിയെ ജയിൽ എത്തിച്ചത്. വലിയ രീതിയിൽ ജോളി മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു. ഇടയ്ക്ക് അലറിക്കരഞ്ഞും മറ്റുമാണ് ജോളി അസ്വസ്ഥയായത്. ഇതോടെ ജോളിയെ പ്രത്യേകം നിരീക്ഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. മൂന്ന് വനിതാ വാർഡന്മാരെയാണ് ജോളിയെ നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുള്ളത്. ജോളി നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നതു കൂടി കണക്കിലെടുത്താണ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയത്.

Related Articles

Latest Articles