പ്രതീകാത്മക ചിത്രം
വാക്കു തർക്കത്തിനിടെ തീകൊളുത്തിയ വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച സഹോദരിയും പൊള്ളലേറ്റ് മരിച്ചു. എടപ്പാള് പോത്തനൂരിലാണ് സംഭവം. പോത്തനൂര് മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില് കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ പോത്തനൂരിലെ വീട്ടില് വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര് ചേര്ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില് എത്തിക്കുകയായിരുന്നു. പിന്നാലെ പൊള്ളൽ ഗുരുതരമായതിനാല് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര് മെഡിക്കല് കോളജിലേക്ക് മാറ്റി. ഇവിടെ അതിതീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചയോടെ രണ്ട് പേരും മരിച്ചത്.
ഭര്ത്താവ് നേരത്തെ മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില് ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. കൂറ്റനാട് വാവനൂരില് താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്ക്കൊപ്പം ഇന്നലെ വൈകുന്നേരം മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ നടന്ന വാക്ക് തര്ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…