Saturday, December 13, 2025

പാർട്ടിക്കിടെ മെസ്സിക്കൊപ്പം സെൽഫി എടുക്കാൻ അടിയോടടി!ആരാധകന്റെ മുഖം സുരക്ഷാ ഉദ്യോഗസ്ഥർ ഇടിച്ചു തകർത്തു

മയാമി: ഫിലാഡൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ എത്തിയത് ആഘോഷിക്കാൻ മയാമിയിലെ ഗെക്കോ റെസ്റ്റോറന്റിൽ നടത്തിയ പാർട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകരെ മർദിച്ചതായി പരാതി. പാർട്ടിക്കിടെ സൂപ്പർതാരം മെസ്സിക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ഇടിച്ചുകയറിയതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്.

ഫുട്ബോൾ ഇതിഹാസവും ഇന്റർ മയാമി ക്ലബ് മുഖ്യ ഉടമയുമായ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാമും മകളും മെസ്സിയും ഭാര്യ അന്റോനെല്ല റോക്കുസോയും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ മെസിയുമായി സെൽഫിയെടുക്കണമെന്ന ആവശ്യവുമായി ആരാധകരിൽ ചിലര്‍ പാർട്ടിയിലേക്കു കയറുകയായിരുന്നു. ഇതിനിടെ ആരാധകർ തമ്മിലും തർക്കവും കയ്യാങ്കളിയും നടന്നു. ഇതിനിടെ അനുവാദമില്ലാതെ മെസ്സിക്കും ഭാര്യയ്ക്കുമൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മുഖം ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇടിച്ചുതകര്‍ത്തതായി പരാതി ഉയർന്നിട്ടുണ്ട്. സംഘർഷമുണ്ടായ ഉടൻ തന്നെ ബെക്കാമിന്റെ ഭാര്യയും മകളും ഹോട്ടലിൽനിന്നുപോയി.

Related Articles

Latest Articles