Kerala

കാട്ടാന ആക്രമിച്ച് കൊന്ന വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടന്ന പ്രതിഷേധത്തിനിടെ പോലീസ് അഴിഞ്ഞാട്ടം ! കുടുംബാംഗങ്ങൾക്കടക്കം പോലീസ് മർദ്ദനം ! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പിണറായിയുടെ പോലീസ് മൃതദേഹം തട്ടിയെടുത്തു! പിടിച്ചെടുത്ത മൃതദേഹം ആംബുലൻസിൽ കുത്തിക്കയറ്റി പായിച്ചത് പകുതി ഡോർ മാത്രമടച്ച്

ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് നടന്ന വൻ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി മൃതദേഹമടങ്ങുന്ന ഫ്രീസർ നടുറോഡിലൂടെ വലിച്ചിഴച്ച് പോലീസ്. സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കുടുംബങ്ങളെപ്പോലും ലാത്തിച്ചാർജ് ചെയ്ത് ഓടിച്ചായിരുന്നു പോലീസ് നടപടി. പിടിച്ചെടുത്ത മൃതദേഹം ഫ്രീസറടക്കം റോഡിലൂടെ വലിച്ചിഴച്ച് ആംബുലൻസിൽ കുത്തിക്കയറ്റി പകുതി ഡോർ മാത്രമടച്ചാണ് മൃതദേഹം പോലീസ് കടത്തിക്കൊണ്ട് പോയത്.

കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ ഇന്ദിരയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് അനുവദിക്കുകയുള്ളൂ എന്നാണ് കുടുംബത്തിന്റെ നിലപാട്. വലിയ ചൂടും അവഗണിച്ചാണ് കോതമംഗലത്ത് നഗരഹൃദയത്തിൽ പ്രതിഷേധം അരങ്ങേറിയത്. കളക്ടർ അടക്കം സ്ഥലത്തെത്തും എന്നാണ് കരുതിയിരുന്നത്.

ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയെ കാട്ടാന കൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Anandhu Ajitha

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

7 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

7 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

8 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

8 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

9 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

9 hours ago