Monday, June 17, 2024
spot_img

കനത്ത പൊടിക്കാറ്റ്: ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താൽകാലികമായി നിർത്തി വച്ചു

ദില്ലി: ദില്ലിയിൽ കനത്ത പൊടിക്കാറ്റ്. ബുധനാഴ്​ച വൈകീട്ടാണ്​ പൊടിക്കാറ്റ്​ വീശിയത്​. ഇതേ തുടര്‍ന്ന്​ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം തിങ്കളാഴ്​ച ഡല്‍ഹിയില്‍ 48 ഡിഗ്രി സെല്‍ഷ്യസ്​ ചൂടാണ്​ രേഖപ്പെടുത്തിയത്​. എന്നാല്‍, വരും ദിവസങ്ങളില്‍ നഗരത്തില്‍ താപനില കുറയുമെന്നാണ്​ റിപ്പോർട്ട്.

രാജസ്ഥാനില്‍ നിന്നുള്ള ഉഷ്​ണകാറ്റാണ്​ ഉ​ത്തരേന്ത്യന്‍ നഗരങ്ങളിലെ കനത്ത ചൂടിന്​ കാരണം. ഇതിനിടെ വായു കൊടുങ്കാറ്റ്​ നാളെ ഗുജറാത്ത്​ തീരത്തെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിന്​ മുന്നോടിയായി ലക്ഷക്കണക്കിന്​ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​.​

Related Articles

Latest Articles