തൃശ്ശൂര്‍: ആലുവ നാർക്കോട്ടിക് കൺട്രോൾ ഡിവൈഎസ്പിയുടെ പേരില്‍ സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് പണം തട്ടാൻ ശ്രമിച്ചത്. പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാർക്കോട്ടിക് ഡിവൈഎസ്പി മധു ബാബു രാഘവ്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സൗഹൃദം സ്ഥാപിക്കാൻ അറിയിപ്പ് വന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടെന്ന കാര്യം അദ്ദേഹം അറിഞ്ഞത്.
അതേസമയം ഡിവൈഎസ്പിയുടെ ഔദ്യോഗിക വേഷം ധരിച്ച ചിത്രങ്ങൾ വ്യാജ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. നിലവിലുള്ള അക്കൗണ്ടിലെ പ്രൊഫഷണലുകൾക്കും സമ്പന്നർക്കുമാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നത്. ഇതിൽ നൂറോളം പേർ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. ഇവരിൽ നിന്ന് ക്രമേണ പണം ആവശ്യപ്പെടുകയാണ് അക്കൗണ്ട് തുടങ്ങിയവർ ലക്ഷ്യംവച്ചതെന്നാണ് നിഗമനം. എന്നാൽ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനാല്‍ ആരുടേയും പണം നഷ്ടമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…