Monday, June 17, 2024
spot_img

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് മന്ത്രി ഇ പി.ജയരാജനെതിരെ പരാതി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി തളിപ്പറമ്പ് നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംങ്ങ് ഓഫീസറെ സ്വവസതിയിലേക്ക് വിളിച്ച്‌ വരുത്തി ചര്‍ച്ച നടത്തിയ വ്യവസായ മന്ത്രി ഇ പി.ജയരാജനെതിരെ പരാതി. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി 166 നമ്പര്‍ ബൂത്തില്‍ റീ പോളിംങ്ങ് ഇന്ന് നടക്കാനിരിക്കെ അസിസ്റ്റന്റ് റിട്ടേണിംങ്ങ് ഓഫീസറെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തി ചര്‍ച്ച നടത്തിയ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

Related Articles

Latest Articles