മോദിയുടെ ഒരു സ്വപ്നം കൂടി സഫലമായി | Narendra Modi
സാമ്ബത്തിക-ടെക് മേഖലകള്‍ ഏറെ ആകാംക്ഷയോടെയാണ് ഇ-റുപി സംവിധാനത്തിനായി കാത്തിരുന്നത്. ഇലക്‌ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്റ് സൊലുഷനാണ് ഇ-റുപി. നമ്മുടെ രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ പദ്ധതികളിൽ നിർണ്ണായകമായ ഒരു ചുവടുവയ്പാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനു സമർപ്പിച്ച ” ഇ- റുപ്പീ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യ എങ്ങനെ മുന്നോട്ട് പോവുകയും ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് ഇ-റുപിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആളുകള്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുന്നതില്‍ ഒരു പ്രധാന തടസ്സമായി നിലനില്‍ക്കുന്നത് ഇടനിലക്കാരുടെ പങ്കാണ്. കാരണം ഇത്തരക്കാര്‍ പലപ്പോഴും ഗുണഭോക്താക്കളെ കൊള്ളയടിക്കാറാണുള്ളത്. ക്ഷേമപദ്ധതികളിലെ ഇത്തരം കൊള്ളകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സര്‍ക്കാരിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി). ഇത് ഫണ്ടുകള്‍ വേഗത്തില്‍ ഗുണഭോക്താക്കളില്‍ എത്താന്‍ സഹായിക്കും. ഇത്തരം ആനുകൂല്യങ്ങള്‍ കൃത്യമായി ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ഇ-റുപി വഴി സാധിക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

