Thursday, September 24, 2026

‘കെ റെയിൽ കേരളത്തെ വിഭജിക്കും’; ‘മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; വിമര്‍ശനവുമായി രൂക്ഷ വിമർശനവുമായി ഇ ശ്രീധരന്‍

കൊച്ചി: കെ‌റെയിൽ (KRail) പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്‌തുതകൾ മറച്ചുവെച്ചുകൊണ്ട് ചെലവ് ചുരുക്കി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലെല്ലാം ട്രാക്കിന്റെ ഇരുവശങ്ങളിലും ഭിത്തി നിര്‍മിക്കേണ്ടി വരുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

ഒരോ 500 മീറ്ററിലും ഓവർ ബ്രിഡ്ജുകളോ, അടിപ്പാതകളോ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ നിലത്ത് കൂടി റെയിൽ കടന്നുപോകുന്നിടത്തെല്ലാം ഉയർന്ന മതിലുകൾ നിർമിക്കും. ഇത് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. ഭൂഗര്‍ഭപാതകള്‍ക്കും തുരങ്കങ്ങള്‍ക്കുമായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതിന്റെ ചെലവ് എസ്റ്റിമേറ്റില്‍ കാണിച്ചിട്ടില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles