ദില്ലി:രാജ്യത്തിന്റെ പല ഭാഗത്തായി ചെറു ഭൂചലനം അനുഭവപ്പെട്ടു.ഉത്തരാഖണ്ഡിലെ ചമോലിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേരത്തെ നിക്കോബാര്‍ ദ്വീപുകളിലും ഭൂചലനം ഉണ്ടായി. വെള്ളിയാഴ്ച അര്‍ധരാത്രി 12.35 ന് ആയിരുന്നു ഭൂചനം.
റിക്ടര്‍സ്കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രണ്ട് സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

