Sunday, May 12, 2024
spot_img

ഭൂകമ്പം: തുർക്കിയിലും സിറിയയിലും മരണം 11,400 കവിഞ്ഞു;അതിശൈത്യത്തിലും രക്ഷാപ്രവർത്തനം സജീവം

അങ്കാര : ഭൂകമ്പം കശക്കിയെറിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞതായി സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേർക്കാണ് ഭൂകമ്പത്തിൽ ജീവൻ നഷ്ടമായത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങി കിടക്കാനുള്ള സാദ്ധ്യത കൂടി കണക്കാക്കുമ്പോൾ മരണ സംഖ്യ ഇനിയും കുതിച്ചുയരും. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയ ആളുകളെ രക്ഷിക്കുന്നതിനായി അതി ശൈത്യത്തെയും അവഗണിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ആകെ മരണം 20,000 കടന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഈ മേഖലയിൽ 1999ൽ ഉണ്ടായ സമാനമായ ഭൂകമ്പത്തിൽ 17,000 പേർക്കു ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്ക് . തുർക്കിയിൽ 8,754 പേർ മരിച്ചതായി പ്രസിഡന്റ് തയിപ് എർദോഗൻ വ്യക്തമാക്കിയിട്ടുണ്ട്. ‌തെക്കൻ തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശമായ കഹറാമൻമറാഷ് എർദോഗൻ സന്ദർശിച്ചു. നിലവിൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും എർദോഗൻ വ്യക്തമാക്കി.

ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ കാലംതാമസം നേരിടുന്നുണ്ട്.

Related Articles

Latest Articles