Monday, May 20, 2024
spot_img

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രത്യശയുടെയും ഓര്‍മ പുതുക്കി ഒരു ഞായര്‍ കൂടി; ഇന്ന് ഈസ്റ്റര്‍

തിരുവനന്തപുരം: ഉയിർപ്പിന്റെയും പ്രത്യാശയുടെയും ഓര്‍മ പുതുക്കി ലോകമെന്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഈസ്റ്റർ ആഘോഷം. അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർപ്പ്. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ഫാദർ വർഗ്ഗീസ് ചക്കാലക്കൽ ആണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

ദില്ലി ഗുഡ് ഹാര്‍ട്ട് ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി മലയാളികൾ പങ്കെടുത്തു. ദോഹ ഓർത്ത‍ോക്സ് പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ബസേലിയോസ് പൗലോസ് ദ്വിതിയൻ കാത്തോലിക്കാ ബാവയാണ് നേതൃത്വം നൽകിയത്.

Related Articles

Latest Articles