Health

ഇഷ്ട്ടമുള്ള ഭക്ഷണം വയറുനിറയെ കഴിച്ചോളൂഎളുപ്പത്തിൽ ദഹിപ്പിച്ചു തരാം; കൃത്രിമ നാരുകൾ കണ്ടെത്തി ഗവേഷകർ!

മെൽബൺ : നാരില്ല, എളുപ്പം ദഹിക്കില്ല, പോഷകങ്ങളില്ല തുടങ്ങി ഒത്തിരി കാര്യങ്ങളാൽ നിരവധി ഇഷ്ട ഭക്ഷണങ്ങൾ കഴിക്കാനാകാത്ത ഒത്തിരിയാളുകൾ നമുക്കിടയിലുണ്ട്. ഭക്ഷണങ്ങള്‍ ഇനി രുചി മാറാതെ നാരുകളാല്‍ സമ്പുഷ്ടമാവാനുള്ള കണ്ടുപിടുത്തവുമായി ഒരു കൂട്ടം ഗവേഷകർ. ഓസ്‌ട്രേലിയയിലെ ആര്‍എംഐടി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഫൈബര്‍എക്‌സ് എന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന കൃത്രിമ നാരുകൾ കണ്ടെത്തിയിരിക്കുന്നത്.

ഫൈബര്‍എക്‌സ് ചേര്‍ക്കുന്നതോടെ ഭക്ഷണങ്ങളുടെ ദഹനം എളുപ്പത്തിലാവുന്നു. കേക്കുകള്‍ മുതല്‍ പിസ വരെയുള്ള നാരു കുറഞ്ഞ ഭക്ഷണങ്ങളില്‍ ഫൈബര്‍എക്‌സിനെ ഉള്‍പ്പെടുത്താനാവും. ഭക്ഷണത്തിന്റെ രുചിയിലും മണത്തിലുമൊന്നും ഫൈബര്‍എക്‌സ് യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ല . ഇതോടെ ഫലത്തില്‍ നാരു കുറഞ്ഞ ഭക്ഷണങ്ങളെ അതേ രുചിയില്‍ എളുപ്പം ദഹിക്കാവുന്ന ഭക്ഷണമാക്കി മാറ്റാനാകും.

നാരു കുറവുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും അതുവഴി പ്രമേഹ രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാറുണ്ട്. ഈയൊരു പ്രശ്‌നവും ഫൈബര്‍എക്‌സിന് പരിഹരിക്കാൻ സാധിക്കും. ‌ഒരിക്കല്‍ ഫൈബര്‍എക്‌സ് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും അറിയാനാവില്ല. ഇനിവേണമെങ്കില്‍ മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണത്തില്‍ പോഷകങ്ങള്‍ കൂട്ടിചേര്‍ക്കാനാവുമെന്നും ഫുഡ് ടെക്‌നോളജിസ്റ്റും ആര്‍എംഐടി സര്‍വകലാശാല അസോസിയേറ്റ് പ്രഫസറുമായ അസ്ഗര്‍ ഫറാനാകി പറയുന്നു.

പരീക്ഷണങ്ങളില്‍ നിന്നു ഫൈബര്‍എക്‌സിന്റെ സഹായത്തില്‍ ഭക്ഷണങ്ങളില്‍ രുചിയോ മണമോ വ്യത്യാസം വരാതെ 20 ശതമാനം വരെ നാരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

15 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

15 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

15 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

15 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

15 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

15 hours ago