Tuesday, September 22, 2026

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേക്ക്; പാലാ ഉപതിരഞ്ഞെടുപ്പിന് മുന്പ് അറസ്റ്റിന് സാധ്യത

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് നേരെ കുരുക്ക് മുറുകുന്നു. ഇബ്രാഹിംകു‍ഞ്ഞിന്‍റെ പങ്കിന് തെളിവ് ലഭിച്ചതായി സൂചന. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇതിനായി ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കും.

പാലാ ഉപതിരഞ്ഞെടുപ്പിന് മുന്പ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിലെ പ്രതികളിലൊരാളുമായ ടി.ഒ. സൂരജ് രംഗത്ത് വന്നിരുന്നു. തുക മുന്‍കൂര്‍ നല്‍കാന്‍ മന്ത്രിയാണ് ഉത്തരവിട്ടതെന്നും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നുമായിരുന്നു ടി ഒ സൂരജ് ആവര്‍ത്തിച്ചത്.റിമാന്‍ഡില്‍ കഴിയുന്ന സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

Related Articles

Latest Articles