Saturday, December 27, 2025

കോവിഡിനെ മറികടന്നും സാമ്പത്തിക മേഖല ശക്തമായി തിരിച്ചുവരുന്നു:കേന്ദ്രമന്ത്രി

ദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ച 20% വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാം വരവിലും വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ആശ്വാസ പദ്ധതികളുടെ ബലത്തില്‍ കാര്‍ഷിക മേഖല കാര്‍ഷിക മേഖല കോവിഡ് ബാധിക്കുന്നതിന് മുമ്പുള്ള കാലത്തേക്കാള്‍ കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ പിന്നിലാണെങ്കിലും വ്യാവസായിക മേഖലയില്‍ ശക്തമായ തിരിച്ചുവരവാണ് കാണാനാകുന്നത്.

രണ്ടാം തരംഗം വന്നതാണ് ഈ മേഖലയിലെ വലിയ തിരിച്ചുവരവ് വൈകിപ്പിച്ചത്. പുതിയ കമ്പനികള്‍ കൂടുതലായി രൂപീകരിക്കപ്പെടുന്ന കമ്പനികളുടെ റെക്കോര്‍ഡ് എണ്ണം ഈ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയാണ്.

Related Articles

Latest Articles