Saturday, May 18, 2024
spot_img

അടുത്ത സാമ്പത്തിക വര്‍ഷം 6 – 6.5% സാമ്പത്തിക വളര്‍ച്ചയെന്ന് എക്കണോമിക് സര്‍വേ

omic

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 6 മുതല്‍ 6.5 ശതമാനം വരെയായിരിക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക സര്‍വേ. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.

ധനമന്ത്രാലയത്തില്‍ നിന്ന് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സംഘം സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ ചേര്‍ന്നാണ്, എക്കണോമിക് സര്‍വേ തയ്യാറാക്കുന്നത്.”ധനസ്ഥിതി മെച്ചപ്പെടുത്തല്‍” എന്നതാകും ഇത്തവണ സാമ്പത്തിക സര്‍വേയുടെ പ്രധാന ഊന്നല്‍.

”ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടാം” എന്നതാണ് പ്രധാന പോളിസി നിര്‍ദേശം. ഉദ്പാദനരംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന ഉദ്പാദന മേഖലകള്‍ വികസിപ്പിക്കാനും സാമ്പത്തിക സര്‍വേ ലക്ഷ്യമിടുന്നു.

പൊതുമേഖലാബാങ്കുകളില്‍ ശക്തമായ പരിഷ്‌കാരങ്ങള്‍ സാമ്പത്തിക സര്‍വേ ശുപാര്‍ശ ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിവരശേഖരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ മികച്ച രീതിയില്‍ ബാങ്കിംഗ് വിവരങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നും സര്‍വേ പറയുന്നു.

ഈ വര്‍ഷം ആദ്യപാദം, ജിഡിപി വളര്‍ച്ചാ നിരക്ക് 5 ശതമാനമായി കൂടുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത്, അതായത്, 2018- 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു.

ഇനി നാളെ അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റില്‍, വിപണിയിലെ മാന്ദ്യം അകറ്റാന്‍ നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന വഴികളെന്തെന്ന് കാത്തിരുന്നു കാണണം.

Related Articles

Latest Articles