Saturday, May 18, 2024
spot_img

തമിഴ്നാട്ടില്‍ 1,100 കോടിയുടെ തട്ടിപ്പ്: നാല് ഡയറക്ടര്‍മാരെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം ഇ.ഡി അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ 1,100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നാലുപേരെ പിടികൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്‍. ഉമാശങ്കര്‍, എന്‍. അരുണ്‍കുമാര്‍, വി. ജനാര്‍ദ്ധനന്‍, എ. ശരവണകുമാര്‍ എന്നിവരാണ് പിടിയിലായത്.

അതേസമയം തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌ക് അസറ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഡിസ്‌ക് അസറ്റ്‌സ് ലീഡ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന ഇവരുടെ കമ്പനി ഉയര്‍ന്ന പലിശക്ക് ഭൂമിയും പണവും വാഗ്ദാനം ചെയ്യുകയും, തുടർന്ന് പൊതുജനങ്ങളില്‍ നിന്ന് 1,100 കോടിയിലധികം രൂപ പിരിച്ചെടുത്തുവെന്നുമാണ് ആരോപണം.

മാത്രമല്ല ഇവർ സമാഹരിച്ച പണം സബ്‌സിഡി നിക്ഷേപത്തിന്റെ മറവില്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും, റോയല്‍റ്റി അടക്കാനും, മറ്റ് സ്ഥാപനങ്ങളിലേക്ക് ലാഭവിഹിതമായും വിനിയോഗിച്ചിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. സ്ഥാപനത്തിന്‍റെ പേരില്‍ 207 കോടി രൂപ വിലമതിക്കുന്ന 1081 സ്വത്തുക്കളും ഏജന്‍സി കണ്ടുകെട്ടിയിട്ടുണ്ട്.

ഇതിനു പിന്നാലെ പ്രതികള്‍ മദ്രാസ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹർജി തള്ളി. ഇതേതുടർന്ന് നാല് പ്രതികളും സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പ്രതികളുടെ അപ്പീല്‍ 2022 ഫെബ്രുവരി 25ന് സുപ്രീം കോടതി തള്ളി. നാല് പ്രതികളെയും ചെന്നൈ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related Articles

Latest Articles