ED-frozed-rupees-78-crore-related-to-chinese-loan-app-raid
ബംഗളുരു: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബംഗളൂരുവിലെ അഞ്ച് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിനെ തുടർന്ന് 78 കോടി രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു .കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് റെയ്ഡ്. ബംഗളൂരു സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത 18 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കേസ്.
മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക വായ്പ്പയെടുത്തവരെ പോലും ദ്രോഹിച്ചതുമായി ബന്ധപ്പെട്ടാണ് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കേസ് എടുത്തത്. അന്വേഷണത്തിൽ, ഈ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ചൈനീസ് പൗരന്മാരാണെന്ന് തെളിഞ്ഞതായി ഇഡി അറിയിച്ചു.
ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിച്ച് അവരെ ആ സ്ഥാപനങ്ങളുടെ ഡമ്മി ഡയറക്ടർമാരാക്കി കുറ്റകൃത്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കുക എന്നതായിരുന്നു ഈ സ്ഥാപനങ്ങളുടെ പ്രവർത്തനരീതി. വിവിധ മർച്ചന്റ് ഐഡികളിലൂടെയും, പേയ്മെന്റ് ഗേറ്റ്വേകളിലും ബാങ്കുകളിലും ഉള്ള അക്കൗണ്ടുകളിലൂടെയും പ്രസ്തുത സ്ഥാപനങ്ങൾ അവരുടെ നിയമവിരുദ്ധ ബിസിനസ് നടത്തുന്നതായി ഇഡി കണ്ടെത്തിയിരുന്നു.ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിൽ നിന്ന് ലഭിച്ച അന്വേഷണത്തിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…