India

മന്ത്രിമാർക്ക് പുറമെ കൽക്കരി കള്ളക്കടത്തിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥരും; ബംഗാളിൽ എട്ട് ഐപിഎസ്‌കാർക്ക് ഇഡി നോട്ടീസ്

കൊൽക്കത്ത: എട്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. കൽക്കരി കള്ളക്കടത്ത് നടത്താൻ സഹായിച്ച് വൻതുകകൾ കൈപ്പറ്റിയെന്നാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തെളിവുകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥരായ ഗ്യാൻവന്ത് സിംഗ്, കോട്ടേശ്വര റാവു, എസ്.സെൽവമുരുഗൻ, ശ്യാം സിംഗ്, രാജീവ് മിശ്ര, സുകേഷ് കുമാർ ജെയിൻ, ഭാസ്‌ക്കർ മുഖർജീ, തഥാഗത ബസു എന്നിവർക്കെതിരെയാണ് അന്വേഷണം. ആഗസ്റ്റ് 15 ന് ശേഷം എല്ലാവരും ഡൽഹിയിലെത്തി ഇഡി ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിർദ്ദേശം. ഈ സംഘത്തിലെ 3 പേർക്കെതിരെ കഴിഞ്ഞവർഷം സിബിഐ അഴിമതികേസ് എടുത്തിട്ടുണ്ട്.

കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണം പ്രത്യേകമായി നടത്താൻ സംസ്ഥാന ഭരണകൂടം തീരുമാനിച്ചു. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്യാൻവന്ത് സിംഗ് കള്ളക്കടത്തിൽ പങ്കുള്ളയാളാണെന്ന ഇഡിയുടെ കണ്ടെത്തൽ മമതയുടെ ഭരണത്തിലെ വൻവീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് കള്ളക്കടത്തിൽ പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അസാൻസോൾ പോലീസ് സ്‌റ്റേഷനിലാണ് കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ കേസ് എടുത്തത്. ആ കേസാണ് പിന്നീട് സിബിഐ 2020ൽ ഏറ്റെടുത്തത്.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

3 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

4 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

4 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

4 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

4 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

5 hours ago