പാറ്റ്‌ന: ബിഹാറിൽ വീണ്ടും മദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബിഹാറിലെ ഛപ്രയിലാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഛപ്ര പോലീസ് അറിയിച്ചു.
ഛപ്ര മേഖലയിൽ സരൻ ജില്ലയിൽ ഒരാഴ്ച മുമ്പാണ് വ്യാജമദ്യം കഴിച്ച ഏഴ് പേർ മരിച്ചത്. പത്തിലധികം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും നിരവധിയാളുകൾ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിനായിരുന്നു ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുള്ള ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സ തേടിയ ആറ് പേർ കൂടി മരണത്തിന് കീഴടങ്ങി. സംഭവമുണ്ടായി വെറും ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും അതേ പ്രദേശത്ത് തന്നെ മദ്യ ദുരന്തം റിപ്പോർട്ട് ചെയ്തത്.
2021 നവംബർ മുതലുള്ള കണക്കുപ്രകാരം ഇതുവരെ 50 പേരാണ് വ്യാജമദ്യം കഴിച്ച് ബിഹാറിൽ മരിച്ചത്. സംസ്ഥാനത്ത് മദ്യം നിരോധിച്ചതിനാൽ വലിയ തോതിൽ അനധികൃതമായി മദ്യവിതരണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ 3.46 ലക്ഷത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്. ഇത്തരത്തിൽ അനുമതിയില്ലാതെ മദ്യം വിൽക്കുന്നതിനായി കൂട്ടുനിന്ന 186 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. 2016 ഏപ്രിൽ മുതൽ 2021 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് നിന്നും 53 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യം പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…