India

കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സഹോദരന്റെ പ്രതിമയിൽ രാഖി കെട്ടി സഹോദരി; സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ച് വേദാന്ത ബിർല

ജയ്പൂർ: രക്ഷാബന്ധൻ ദിനത്തിൽ വീരമൃത്യുവരിച്ച സഹോദരന്റെ പ്രതിമയിൽ രാഖി കെട്ടി സഹോദരി. രാജസ്ഥാൻ സ്വദേശി ഗൺപത് രാം കദ്വാസിന്റെ സഹോദരിയാണ് അദ്ദേഹത്തിന്റെ പ്രതിമയിൽ രാഖി കെട്ടിയത്. ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്ന ചിത്രം ലിങ്ക്ഡ് ഇൻ ചെയർമാൻ വേദാന്ത ബിർലയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്.

ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഗൺപത് വീരമൃത്യുവരിച്ചത്. പിന്നീട് അദ്ദേഹത്തോടുള്ള ആദര സൂചകമായി പ്രദേശത്ത് പ്രതിമ സ്ഥാപിച്ചു. എല്ലാ രക്ഷ ബന്ധൻ ദിനത്തിലും ഗൺപതിന്റെ സഹോദരി അദ്ദേഹത്തിന്റെ കയ്യിൽ രാഖി കെട്ടി നൽകുമായിരുന്നു. 2017 ലെ ഏറ്റുമുട്ടലിലായിരുന്നു ഗൺപത് വീരമൃത്യുവരിച്ചത്.

ഇന്ത്യയെ മഹത്തരമാക്കുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളാണെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സന്തോഷത്തിന്റെയും അതേസമയം അഭിമാനത്തിന്റെയും നിമിഷമാണ് ഇത്. സഹോദരനെ നഷ്ടമായതിലുള്ള വേദനയും, രാജ്യത്തിനായി ജീവത്യാഗം നൽകിയ സഹോദരനെക്കുറിച്ചുള്ള അഭിമാനവും. രക്ഷാബന്ധൻ ദിനത്തിൽ വൈകാരികമായ നിമിഷങ്ങളിലൂടെയാകും ആ സഹോദരി കടന്നു പോകുന്നുണ്ടാകുക. ഒരിക്കലും അവൾക്ക് അവളുടെ സഹോദരന്റെ കയ്യിൽ രാഖി കെട്ടാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പ്രതിമയുടെ കയ്യിൽ രാഖി കെട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേദാന്ത ബിർലയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് വൈകാരിക പ്രതികരണവുമായി രംഗത്ത് എത്തിയത്.

B4 Admin

Recent Posts

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

11 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

24 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

1 day ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

1 day ago