Kerala

മാസപ്പടിക്കേസിൽ ഇഡി നടപടി ശക്തമാക്കുന്നു! വീണാ വിജയന്റേത് ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ 18.36 കോടി കണ്ടുകെട്ടും

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധത്തിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. മരവിപ്പിച്ചവയിൽ വീണാ വിജയന്റെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്. പണം കണ്ടുകെട്ടുന്നതിനുള്ള ഔദ്യോഗിക റിപ്പോർട്ട് വരും ദിവസങ്ങളിൽ ഇഡി അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, നിക്ഷേപ രസീതുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എന്നിവ നിലവിൽ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. പിടിച്ചെടുത്ത ഈ ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും തുടർനടപടികൾക്കായി സ്ഥിരമായി കൈവശം വെക്കുന്നതിന് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിയുടെ അനുമതി തേടാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വീണയെ നേരിട്ട് ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി കടക്കും.

ചോദ്യം ചെയ്യലിന് മുന്നോടിയായി വീണാ വിജയന്റെ ബാങ്ക് ലോക്കറുകൾ പരിശോധിക്കാനാണ് ഇഡി നിലവിൽ ആലോചിക്കുന്നത്. ലോക്കർ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്ക്ക് ഉടൻ തന്നെ സമൻസ് അയക്കും. കേസിൽ സുപ്രീം കോടതിയെ സമീപിക്കാൻ സിഎംആർഎൽ നീക്കം നടത്തുന്നതായി വിവരമുണ്ട്. ഇത് മുൻകൂട്ടി കണ്ട്, കൃത്യമായ ഡിജിറ്റൽ തെളിവുകളോടെ പഴുതടച്ച അന്വേഷണം നടത്താനാണ് ഇഡി ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ ഇഡി ഡയറക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

3 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

7 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

22 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

22 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

22 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

23 hours ago