വ്ലാഡിമിർ പുടിനും നരേന്ദ്രമോദിയും
ദില്ലി : ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശത്തെയും പരമാധികാരത്തെയും ശക്തമായി പിന്തുണച്ചുകൊണ്ടാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന. ബാഹ്യശക്തികളുടെ ഭീഷണികൾക്ക് വഴങ്ങാതെ, സ്വന്തം പ്രതിരോധ-സാമ്പത്തിക പങ്കാളികളെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുതിൻ.
ഇന്ത്യ എക്കാലത്തും ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങാതെ സ്വന്തം ദേശീയ താത്പര്യങ്ങൾ മുൻനിർത്തി മാത്രമാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്ന് പുതിൻ ഓർമ്മിപ്പിച്ചു. റഷ്യയുമായുള്ള ദൃഢമായ സൗഹൃദത്തിന്റെ പേരിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് എന്ത് സമ്മർദമുണ്ടായാലും ഇന്ത്യ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും. ഒരു പരമാധികാര രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന അത്യാധുനിക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. മുൻകാലങ്ങളിലും മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് വഴങ്ങുകയല്ല, മറിച്ച് സ്വന്തം തത്വങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണ് ഇന്ത്യ ചെയ്തിട്ടുള്ളതെന്നും റഷ്യൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
റഷ്യയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ് സൂ-57 (Su-57) അല്ലെങ്കിൽ എസ്-500 (S-500) വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ സ്വന്തമാക്കിയാൽ അമേരിക്കയിൽ നിന്ന് ഉപരോധ ഭീഷണി നേരിടേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് പുതിൻ ഈ രീതിയിൽ മറുപടി നൽകിയത്. ഇന്ത്യയുടെ വിദേശനയം സ്ഥിരതയുള്ളതും പൂർണ്ണമായും സ്വതന്ത്രവുമാണ്. ദേശീയ താത്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഇന്ത്യയെ ഭയപ്പെടുത്താനോ ഉപരോധ ഭീഷണികൾ മുഴക്കി പിന്തിരിപ്പിക്കാനോ ആർക്കും സാധിക്കില്ലെന്നും മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിനെല്ലാം തക്കതായ മറുപടി നൽകുമെന്നും പുതിൻ പ്രത്യാശ പ്രകടിപ്പിച്ചു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…