Monday, May 20, 2024
spot_img

വീണാ വിജയനിലേക്കും മുഖ്യമന്ത്രിയിലേക്കും ഇ ഡി അന്വേഷണമെത്തുന്നു ?

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെയും രഹസ്യ മൊഴിയുടെയും പശ്ചാത്തലത്തിൽ ഇ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിലേക്ക് തിരിയുന്നതായി സൂചന. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകൾക്കുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ വിഷാദശാംശങ്ങളും അതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായും ഉടൻ വീണാ വിജയന് നോട്ടീസ് നൽകാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തലുകൾ. സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉന്നയിച്ചിരുന്ന ഷാജ് കിരണിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് അന്വേഷണം വീണാ വിജയനിലേക്ക് നീളുന്നുവെന്ന സംശയം ബലപ്പെടുന്നത്. അങ്ങനെയാണെങ്കിൽ വീണാവിജയനോടൊപ്പമോ അതിനു ശേഷമോ മുഖ്യമന്ത്രിയെ തേടിയും ഇ ഡി നോട്ടീസ് എത്താൻ സാധ്യതയുണ്ട്.

നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. സ്വപ്ന മജിസ്‌ട്രേറ്റിന് 164 പ്രകാരം നല്കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. അതിനിടെ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ എൻ ഐ എ, ഇ ഡി ക്ക് കൈമാറിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയെടുക്കാന്‍ വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കസ്റ്റംസും എന്‍ഐഎയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം തുടരുന്നത് ഇ ഡിയാണ്. എൻ ഐ എ നൽകിയ തെളിവുകളും സ്വപ്നയുടെ രഹസ്യമൊഴിയും അനുബന്ധത്തെളിവുകളുമായി ഉന്നതരെ ഇ ഡി ചോദ്യം ചെയ്‌തേക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles