കൊച്ചി: വിവാദ വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും(Ed Will Interrogate Swapna Suresh Today). കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. രാവിലെ 11 മണിയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. അതേസമയം ഇ ഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയാണ് പ്രധാനമായും അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞതിന് പിന്നിൽ എം.ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ ഗൗരവതരമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കർ മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അഡീഷനൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോക്സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയിൽ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെയും വാനോളം പ്രശംസിക്കുന്ന ശിവശങ്കറിന്റെ പുസ്തകം, കേസിൽ കേന്ദ്ര ഏജൻസികൾക്കു വേണ്ടി കോടതിയിൽ ഹാജരായ ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലിനെ ‘കോടതിയോടു നുണപറയുന്ന സർക്കാർ വക്കീൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതു ഗുരുതര അച്ചടക്ക ലംഘനവും അഡീഷനൽ സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതുമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…