Wednesday, May 15, 2024
spot_img

ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്; പുരസ്‌കാരം ‘ഹൃദയ രാഗങ്ങള്‍’ എന്ന ആത്മകഥയ്ക്ക്

ദില്ലി: 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോർജ് ഓണക്കൂർ അർഹനായി. ഹൃദയ രാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് അവാര്‍ഡ്. കേന്ദ്ര ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കും ലഭിച്ചു. അവര്‍ മൂവരും ഒരു മഴവില്ലും എന്ന നോവലിനാണ് പുരസ്‌കാരം,

നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ് ഓണക്കൂർ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2006ൽ തകഴി അവാർഡ്, 2009ൽ കേശവദേവ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles