Thursday, December 18, 2025

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനത്തിൽ തീരുമാനം: വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ അധ്യയനം അടക്കമുള്ള വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 11നാണ് യോഗം.

കോവിഡ് സാഹചര്യത്തിൽ ചേരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

10,11,12 ക്ലാസുകളുടെ നടത്തിപ്പ് കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

അതേസമയം ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.

Related Articles

Latest Articles