Saturday, October 3, 2026

ബിഎംസി തിരഞ്ഞെടുപ്പ് ; മുംബൈയിലെ ദാദറിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന ഭവൻ നിർമ്മിക്കും

 

മുംബൈ: ദാദറിലെ വാസ്തു സെൻട്രലിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേന ഭവൻ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഷിൻഡെ വിഭാഗത്തിൽപ്പെട്ട ശിവസേനയുടെ രണ്ടാമത്തെ ഭവനാണിത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ യഥാർത്ഥ കെട്ടിടത്തിന് സമീപമാണ് ഇത്.

ബിഎംസി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം, ബിഎംസി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രവർത്തനമാരംഭിക്കുന്ന ഭവന്റെ നാല് നിലകൾ ഏകനാഥ് ഷിൻഡെ ക്യാമ്പ് ഏറ്റെടുത്തു.

കഴിഞ്ഞ ദിവസം ഗണേശ നിമഞ്ജനത്തിന് ശേഷം മുംബൈയിലെ ദാദർ പ്രദേശത്ത് താക്കറെയും ഷിൻഡെ അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. സേനാ പ്രവർത്തകൻ സന്തോഷ് തെൽവാനെയെ മഹേഷ് സാവന്തും മറ്റ് 30 പേരും ചേർന്ന് ആക്രമിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ അഞ്ച് അനുയായികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ പ്രവർത്തകരെ താക്കറെ വിഭാഗം മർദ്ദിച്ചുവെന്നാരോപിച്ച് ശിവസേനയുടെ ഷിൻഡെ വിഭാഗത്തിലെ തെൽവാനെ നൽകിയ പരാതിയിലാണ് നടപടി.

Related Articles

Latest Articles