തിരുവനന്തപുരം: വിഴിഞ്ഞത് വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നു. ശാന്തകുമാരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് അയല്‍വാസികള്‍ അറസ്റ്റിലായി. റഫീഖ ബീവി, മകന്‍ ഷെഫീഖ്, സുഹൃത്ത് അല്‍അമീന്‍ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുടമയുടെ മകൻ ഇവരുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി താക്കോൽ പുറത്ത് വെച്ച നിലയിലായിരുന്നു. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് തട്ടിന് മുകളിൽ നിന്ന് രക്തം വീഴുന്നത് കണ്ടത്. പിന്നീട് നാട്ടുകാരെ വിളിച്ച് പരിശോധിച്ചപ്പോൾ സ്ത്രീയുടെ മൃതദേഹം തട്ടിന് മുകളിൽ കണ്ടു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം താഴേക്ക് എത്തിച്ചത്. റഫീഖ ബീവിയാണ് മരിച്ചത് എന്നായിരുന്നു അദ്യ സംശയം.

