Saturday, October 3, 2026

സഹോദരിയെ ശല്യം ചെയ്‌തു: സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി

ദുബായ്: സഹോദരിയെ ശല്യം ചെയ്‌ത സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ യുഎഇയിൽ നിന്നും നാടുകടത്തുകയും ചെയ്യും. ഏഷ്യക്കാരനായ യുവാവിനാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് പ്രതി സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തിയത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

കൊലപാതകത്തിന് രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. സഹോദരിയെ ഇനി ശല്യം ചെയ്യരുതെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് തയ്യാറായിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് പ്രതി കൊലപാതകം നടത്തിയത്.

Related Articles

Latest Articles