Monday, December 29, 2025

പോലീസ് വ്യാജമായി റിപ്പോര്‍ട്ട് കൊടുക്കുന്നവര്‍; പോലീസിനെതിരെ എല്‍ദോ എബ്രഹാം എംഎല്‍എ

കൊച്ചി: പോലീസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് എല്‍ദോ എബ്രഹാം എംഎല്‍എ. വ്യാജമായി റിപ്പോര്‍ട്ട് ചമയ്ക്കുന്ന സംവിധാനമാണ് പോലീസിന്‍റെത് . തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം. തന്‍റെ കൈയ്ക്ക് പൊട്ടലുണ്ട്. പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. മര്‍ദ്ദനമേറ്റ ശേഷം അതിന്‍റെ അളവ് പരിശോധിക്കുന്നത് ശരിയല്ല. തനിക്ക് മര്‍ദ്ദനമേറ്റ ദൃശ്യം എല്ലാ ചാനലുകളിലും വന്നതാണെന്നും എല്‍ദോ എബ്രഹാം എം എല്‍ എ പറഞ്ഞു.

Related Articles

Latest Articles