India

ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്

ദില്ലി: ഗോവയിലും ഉത്തരാഖണ്ഡിലും (Goa Elections) ഇന്ന് കലാശക്കൊട്ട്. ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ഉത്തരാഖണ്ഡിൽ ഒരു നോമിനേഷനടക്കം 71 നിയമസഭാ സീറ്റുകളാണുള്ളത്. ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി തേടുന്നത്. അതേസമയം ഫെബ്രുവരി 14നാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് നടക്കുന്നത്.

1961ൽ ഫ്രഞ്ചുകാരിൽ നിന്നും ശക്തമായ പ്രക്ഷോഭം വഴി പിടിച്ചെടുത്ത ഗോവയിൽ ബിജെപിയുടെ ഭരണമാണ് നിലവിലുള്ളത്. ഉത്തരാഖണ്ഡിലും ഭരണം നിലനിർത്താനാണ് ബിജെപി ശ്രമം. 1964നാണ് ഗോവ നിയമസഭ ആദ്യമായി രൂപംകൊണ്ടത്. ജനുവരി 6നാണ് നിയമസഭാദിനമായി എല്ലാവർഷവും ആചരിക്കുന്നത്.

എന്നാൽ 1987ലാണ് സംസ്ഥാന പദവി നേടിയത്. ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നേ 16 സീറ്റുകളിലെ നിയമസഭാ അംഗങ്ങൾ എംഎൽഎ സ്ഥാനം രാജിവച്ച നിലയിലാണ് ഗോവയിൽ ഭരണം നടന്നുകൊണ്ടിരുന്നത്. 19 പേരടങ്ങുന്ന എൻഡിഎയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ നിയമസഭയിൽ ഭരണകക്ഷി അംഗങ്ങൾ. സംസ്ഥാനരൂപീകരണത്തിന് ശേഷം നാലാം നിയമസഭാ കാലഘട്ടമാണ് ഉത്തരാഖണ്ഡിന്റേത്. പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് ബിജെപി ഭരണതുടർച്ചയ്‌ക്ക് ശ്രമിക്കുന്നത്. 71 സീറ്റുകളിൽ ഒരു സീറ്റ് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിക്കുള്ളതാണ്. 57 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ ഭരണം പിടിച്ചത്. മൂന്ന് മുഖ്യമന്ത്രിമാരാണ് ഒരു നിയമസഭാകാലത്ത് ഉത്തരാഖണ്ഡിനെ നയിച്ചതെന്നതാണ് പ്രത്യേകത.

admin

Recent Posts

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

27 mins ago

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

2 hours ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

2 hours ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

2 hours ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

2 hours ago