Saturday, May 18, 2024
spot_img

കർഷക സമരത്തിനിടെ ഇന്ത്യയെ പിന്നിൽ നിന്ന് കുത്തിയ കനേഡിയൻ പ്രധാനമന്തി പ്രക്ഷോഭം ഭയന്ന് വീട്ടിൽ നിന്നിറങ്ങിയോടി

നമ്മുടെ നാടിന്റെയും നാം എന്ന ജനതയുടെയും മഹത്വം എത്രയെന്നു നമുക്ക് പലപ്പോഴും മനസ്സിലാകാറില്ല. പല ജാതി പല മതം പല രാഷ്ട്രീയ വിശ്വാസങ്ങൾ എന്നിവയെല്ലാമുണ്ടായിട്ടും ഇന്ത്യ എന്ന വികാരം നമുക്കിടയിൽ ശക്തമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യ തലസ്ഥാനത്ത് അരങ്ങേറിയിരുന്ന കർഷക സമരമെന്ന നാടകത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചിരുന്ന ഒരു വിദേശ രാജ്യമായിരുന്നു കാനഡ. ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമായിരുന്ന കർഷക സമരത്തെ പല അന്താരാഷ്ട്ര വേദികളിലും ചർച്ചാ വിഷയമാക്കിയത് ഈ രാജ്യമാണ്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഖാലിസ്ഥാൻ തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്യവുമാണ് കാനഡ. സിഖ് ഫോർ ജസ്റ്റിസ് പോലുള്ള സംഘടനകൾക്ക് എല്ലാവിധ സഹായവും നൽകുന്ന രാജ്യമാണ് കാനഡ.

കാനേഡിയൻ ഡോളറിന്റെ പച്ചപ്പ് കൊണ്ടാണ് ഒരു വർഷക്കാലം നീണ്ടുനിന്ന കർഷക സമരം ഇവിടെ നടന്നത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു കാര്യവുമില്ലാതെ ഇടപെടുന്ന രാജ്യങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കിട്ടിയിട്ടുണ്ട് ചരിത്രത്തിൽ. പാകിസ്ഥാൻ ഒരുദാഹരണമാണ്. ഇപ്പോഴിതാ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭകരുടെ അക്രമസക്തമായ സമരം കാരണം വസതി വിട്ടോടുകയാണ് കനേഡിയൻ പ്രധാനമന്ത്രി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. കാനഡയിൽ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ‘ഫ്രീഡം കോൺവോയ്’ എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരുടെ അപൂർവ പ്രതിഷേധത്തിനാണ് ക്യാനഡ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കാനഡയിൽ 90 ശതമാനം പേരും വാക്സിനെടുത്തവരാണെന്നും അതിനാൽ

അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവർമാരും മറ്റ് സമരക്കാരും ഇപ്പോൾ വാഹനവ്യൂഹവുമായി കാനഡ ലക്ഷ്യമാക്കി നീങ്ങുന്നത്. ജനുവരി 23-ന് വാൻകൂവറിൽനിന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തിയ ട്രക്കുകൾ പ്രതിഷേധയാത്ര പുറപ്പെട്ടത്. ഈ വാഹനവ്യൂഹം ഒട്ടാവയിലെത്തിയതായാണ് റിപ്പോർട്ടുകൾ. സമരക്കാർ പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം പ്രക്ഷോഭകരിൽ ചിലർ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. ഇതിനെ അപലപിച്ച് സൈനിക തലവൻമാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles