Sunday, December 28, 2025

ഇത്തവണ കൊട്ടിക്കലാശം വേണ്ട: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ന് കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമായിരക്കും കേസെടുക്കുക. ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തില്‍ മുന്‍കാലങ്ങളിലേതുപോലെയുള്ള കൊട്ടിക്കലാശം ഇത്തവണ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ വന്ന് ആള്‍കൂട്ടമായി വന്നുള്ള പ്രകടനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ പ്രചരണം തുടരണമെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്വല്‍ പ്രചരണത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

Related Articles

Latest Articles