Categories: India

വോട്ടർമാരെ ബോധവത്കരിക്കുന്ന വാർത്തകൾ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2020ലെ ദേശീയ മാധ്യമ അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു, നവംബർ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വോട്ടർമാരെ ബോധവത്കരിക്കുന്ന റിപ്പോർട്ടുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അച്ചടി, ടെലിവിഷൻ, റേഡിയോ, ഇന്റർനെറ്റ്/സോഷ്യൽ മീഡിയ വിഭാഗങ്ങളിലായാണ് അവാർഡ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വോട്ടിംഗ് പ്രാധാന്യം, തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ ബോധവത്കരണ നടത്തുന്ന റിപ്പോർട്ടുകളാണ് അവാർഡിനായി പരിഗണിക്കുക.

വിശദവിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. നവംബർ 20 വരെ അപേക്ഷിക്കാം. അവാർഡുകൾ 2021 ജനുവരി 25ന് വിതരണം ചെയ്യും. പവൻ ദിവാൻ, അണ്ടർ സെക്രട്ടറി (കമ്മ്യൂണിക്കേഷൻ) ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നിർവചൻ സദൻ, അശോക് റോഡ്, ന്യൂഡൽഹി 110001 എന്ന വിലാസത്തിലോ media.election.eci@gmail.com, pawandiwan@eci.gov.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകൾ നൽകാം. ഫോൺ: 011-23052133.

admin

Recent Posts

തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…

മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്‌നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍…

1 hour ago

വീണ്ടും ചൂട് പിടിച്ച് എയര്‍പോഡ് മോഷണ വിവാദം !കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

എയര്‍പോഡ് മോഷണ വിവാദവുമായി ബന്ധപ്പെട്ട് പാലാ നഗരസഭയിലെ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. എയര്‍ പോഡ്…

1 hour ago

മൂന്നാമതും ബിജെപി തന്നെ ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ |BJP

ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണത്തിലെത്തും ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ #bjp #rashidcp #electonic

2 hours ago

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും !അയർലന്‍ഡിലെയും നോർവെയിലെയും അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും. തീരുമാനം ഒരിക്കലും ഇസ്രയേലിനെതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്പെയിൻ പ്രതികരിച്ചു. പിന്നാലെ…

3 hours ago

വിദഗ്ധ ചികിത്സയ്ക്കായി ഇനി അലയേണ്ട ! |SP HOSPITAL|

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും ; അത്യാധുനിക ചികിത്സ സൗകര്യങ്ങളുമായി എസ്‌പി മെഡിഫോർട്ട് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു…

3 hours ago

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു ! മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ്…

3 hours ago