Saturday, May 4, 2024
spot_img

വോട്ടർമാരെ ബോധവത്കരിക്കുന്ന വാർത്തകൾ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2020ലെ ദേശീയ മാധ്യമ അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു, നവംബർ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വോട്ടർമാരെ ബോധവത്കരിക്കുന്ന റിപ്പോർട്ടുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അച്ചടി, ടെലിവിഷൻ, റേഡിയോ, ഇന്റർനെറ്റ്/സോഷ്യൽ മീഡിയ വിഭാഗങ്ങളിലായാണ് അവാർഡ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വോട്ടിംഗ് പ്രാധാന്യം, തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ ബോധവത്കരണ നടത്തുന്ന റിപ്പോർട്ടുകളാണ് അവാർഡിനായി പരിഗണിക്കുക.

വിശദവിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. നവംബർ 20 വരെ അപേക്ഷിക്കാം. അവാർഡുകൾ 2021 ജനുവരി 25ന് വിതരണം ചെയ്യും. പവൻ ദിവാൻ, അണ്ടർ സെക്രട്ടറി (കമ്മ്യൂണിക്കേഷൻ) ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നിർവചൻ സദൻ, അശോക് റോഡ്, ന്യൂഡൽഹി 110001 എന്ന വിലാസത്തിലോ [email protected], [email protected] എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകൾ നൽകാം. ഫോൺ: 011-23052133.

Related Articles

Latest Articles