Tuesday, December 16, 2025

ലോകകപ്പിലെ ഇലക്ട്രിക് ബസുകൾ ഇനി ലെബനനിലോടും!!ലോകകപ്പിലുപയോഗിച്ച മൂവായിരത്തോളം ബസുകൾ, സൗജന്യമായി ലെബനനു നൽകുമെന്ന് ഖത്തർ

ഖത്തർ : ലോകകപ്പിലുപയോഗിച്ച മൂവായിരത്തോളം ബസുകൾ ഖത്തർ സൗജന്യമായി ലെബനനു നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ലോകകപ്പ് ഫുട്ട്‌ബോള്‍ മത്സരത്തില്‍ ആരാധകരുടെ സുഖമമായ യാത്രയ്ക്കായി മൂവായിരത്തോളം ഇലക്ട്രിക് ബസുകള്‍ എത്തിച്ചത് വലിയ വിപ്ലവമായിരുന്നു.

ലെബനന്‍ നേരിടുന്ന ഗതാഗത പ്രതിസന്ധികളെ കുറിച്ച് ലെബനന്‍ പ്രധാനമന്ത്രി നജീബ് മിഖാത്തി ഖത്തറിലെ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് വേള്‍ഡ് കപ്പ് ഫുട്ട്‌ബോളിനായി വാങ്ങിയ ഇലക്ട്രിക് ബസുകള്‍ ലെബനന് കൈമാറാന്‍ ഖത്തര്‍ തീരുമാനിച്ചത്.സ്റ്റേഡിയത്തിലെ സീറ്റുകളും മറ്റും ഖത്തര്‍ പല സ്‌പോര്‍ട്‌സ് സിറ്റികള്‍ക്കായി സമ്മാനമായി നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഖത്തറിലെ ഗതാഗത സംവിധാനങ്ങളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യം നടത്തിയിരുന്നത്. ഖത്തർ മെട്രോ സംവിധാനം മെച്ചപ്പെടുത്തിയതിനൊപ്പം 18,000 ടാക്‌സികള്‍, ഇലക്ട്രിക് ബസുകള്‍, മൂവായിരത്തിലധികം ഇലക്ട്രിക് സൈക്കിളുകള്‍ എന്നിവയും ഖത്തര്‍ അധികാരികള്‍ ഒരുക്കിയിരുന്നു.

Related Articles

Latest Articles