Friday, June 14, 2024
spot_img

കമ്മ്യൂണിസം തകർത്തെറിഞ്ഞ പഴയ ചെക്കോസ്ലോവാക്യയുടെ പുതുയുഗ പിറവി | Christmas Market in Prague

കമ്മ്യൂണിസ്റ് ഏകാധിപത്യം കുട്ടിച്ചോറാക്കിയ ചെക്ക് ഇന്ന് മാറ്റത്തിന്റെ പാതയിൽ ആണ് . വികലമായ കമ്മ്യൂണിസ്റ്റ് ഭരണ നയങ്ങളിൽ ജീവനും ജീവിതത്തിനും ഗതിയില്ലാതെ,ഭക്ഷ്യ തൊഴിൽ ക്ഷാമം രൂക്ഷമായപ്പോൾ മാംസത്തിന് വില പറഞ്ഞ പ്രാഗിന്റെ ആ തെരുവുകളിൽ നിന്ന് ഇന്ന് ചെക്ക് റിപ്പബ്ലിക്ക് എത്തി നിൽക്കുന്നത് യൂറോപ്പിന്റെ ഏറ്റവും ശക്തമായ സമ്പത്ത്‌ഘടനയുള്ള ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നായി ആണ് .

പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇറ്റലിയെയും സ്പെയിനിനെയും പോർച്ചുഗലിനെയും പിന്തള്ളി യൂക്കെയുടെ തൊട്ട് താഴെ എത്തി നിൽക്കുന്ന ചെക്ക് റിപ്പബ്ലിക്ക് ഇന്ന് വ്യവസായങ്ങൾക്ക് ആയി വാതിൽ തുറന്നിട്ടിരിക്കുകയാണ് .എഞ്ചിനീയറിംഗ് രംഗത്തെ അതികായന്മാർ എല്ലാം ഇന്ന് ചെക്ക് റിപ്പബ്ലിക്കിൽ വ്യവസായം ആരംഭിക്കുവാൻ മത്സരം ആണ് .
കമ്മ്യൂണിസ്റ് ഭരണ തകർച്ചയ്ക്ക് ആക്കം കൂട്ടി 99% ശതമാനം സാക്ഷരതയിൽ എത്തിയ ചെക്ക് ,പോയ കാലത്തെ ഭീകരതയുടെ ഇരുണ്ട നാളുകൾക്ക് മാപ്പ് ചോദിക്കും വിധം ആകും ഇന്ന് ജീവിക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്ന് ആയതും .

മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ പോലെ തന്നെ അതിശൈത്യം ഉള്ള ഡിസംബർ മാസത്തിൽ ആണ് ഞാൻ ചെക്കിന്റെ തലസ്ഥാനം ആയ പ്രാഗിൽ എത്തുന്നത്. ഒരുകാലത്ത് തങ്ങൾക്ക് നിഷിദ്ധമായിരുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളെയും വിശ്വാസങ്ങളെയും വീണ്ടും ചെക്ക് ജനത നെഞ്ചോട് ചേർത്ത് തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല . പ്രാദേശികമായി വാറ്റിയെടുത്ത ബിയറിൽ ചില ഇലകളും സുഗന്ധവ്യഞ്ജനങ്ങളും ഒക്കെ ചേർത്തു കുതിർത്തു അതിന് ശേഷം ചുട്ട് എടുത്ത പന്നിയിറച്ചിയും , നമ്മുടെ കപ്പലണ്ടി പോലെ വറുത്തെടുത്ത ചെസ്ററ് നട്ടും ഒക്കെ ആയി പ്രാഗിന്റെ ക്രിസ്മസ് പുതുവത്സര മാർക്കറ്റ് സജീവം ആണ് .
എല്ലാ യൂറോപ്യൻ നഗരങ്ങളിലേതും പോലെ പ്രാഗിലെയും സെന്റർ സ്ക്വയറിഇൽ തന്നെ ആണ് ഈ താത്കാലിക മാർക്കറ്റ് . അതിനടുത്ത് തന്നെ ആണ് ലോകത്തിലെ പുരാതനമായ 3 ആമത്തെ അസ്‌ട്രോണോമിക്കൽ ക്ലോക്ക് ഉള്ളത് .1410 ഇൽ നിർമിച്ച ഈ ക്ളോക്ക് ഇന്നും പ്രവർത്തനസജ്ജം ആണെന്നത് മാത്രമല്ല ഓരോ മണിക്കൂറിലും യേശുവിന്റെ 12 അപ്പോസ്തലന്മാർ ജനങ്ങളെ അഭിസംബോധന ചെയ്ത് കടന്ന് പോകുന്ന രീതിയിൽ ഒരു നിർമാണവും കൂടി ഉണ്ട്.ആയിരങ്ങൾ ആണ് ഓരോ മണിക്കൂറും പ്രാഗിന്റ പഴയ നഗരഭാഗത്ത് ഉള്ള ഈ ക്ലോക്ക് ടവറിന് കീഴിൽ തടിച്ചു കൂടുന്നത് .

ഭക്ഷണവും മദ്യവും ആണ് ഇവിടുത്തെ ഇത്തരം മാർകെട്ടുകളുടെ പ്രധാന ആകർഷണം .പല നിറത്തിൽ പലവിധത്തിൽ വാറ്റിയെടുത്ത ബിയറിന് പ്രസിദ്ധമായ രാജ്യം ആണ് ചെക്ക് . നമുക്ക് ബിയർ വൈൻ എന്നൊക്കെ ഉള്ളത് ലഹരി പാനീയങ്ങൾ ആണെങ്കിൽ യൂറോപ്യൻ വംശജർക്ക് അത് അവരുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് . ഒരു പക്ഷെ യൂറോപ്പിൽ ആകെമാനം ,കുടി വെള്ളത്തിനേക്കാൾ വിലകുറവ് ബിയറിന് ആണെന്ന് പറഞ്ഞാൽ പോലും അതൊരു അതിശയോക്തി അല്ല ..
പ്രാഗിലെ പല ഭക്ഷണശാലകളും ഭക്ഷണത്തോടൊപ്പം unlimited ബിയർ സൗജന്യമായി നല്കുന്നവയാണ് ..

നിങ്ങൾ ബിയർ കുടിക്കുകയല്ല ബിയറിൽ കുളിക്കുകയാണ് എന്ന് തമാശ ആയി കൂടെ വന്ന ചെക്ക് സുഹൃത്തിനോട് പറഞ്ഞപ്പോൾ ആണ് ബിയറിൽ കുളിക്കാൻ കഴിയുന്ന ബിയർ സ്പാകൾ പോലും ഇന്ന് ടൂറിസത്തിന്റെ ഭാഗമായി പ്രാഗിൽ ഉണ്ടെന്ന് അറിഞ്ഞത്..

പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുൻപ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര സ്ത്രീ മാംസം വിറ്റ് ജീവിക്കുന്ന ഒരു പ്രാഗിനെ നമുക്ക് കാട്ടി തന്നിരുന്നു . അവിടെ നിന്നെല്ലാം പതുക്കെ കരകയറി ഒരു എൻജിനിയറിങ് ഹബ് ആയി വരുന്ന….,
ഏവർക്കും മാന്യമായി ജീവിക്കാനും സമ്പാദിക്കാനും അവസരം ഒരുക്കുന്ന..തങ്ങളുടെ ചരിത്ര നിര്മിതികളെയും സംസ്കാരത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു ഒരു ടൂറിസ്റ്റ് ഹബ് കൂടി ആയി പ്രാഗ് ഇന്ന് മുഖം മിനുക്കി നിൽക്കുമ്പോൾ പോയി പോയ കാലത്തെ കമ്മ്യൂണിസ്റ്റ് വഞ്ചനകൾക്ക് ജനം മാപ്പ് കൊടുക്കും എന്ന് തോന്നുന്നില്ല .

750000 sqft പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ castil ഉം 1300 ആണ്ടിൽ ഇൽ പണിഞ ചാൾസ് ബ്രിഡ്‌ജും 1400ഇൽ പണിഞ്ഞ അസ്‌ട്രോനോമികൾ ക്ലോക്കും എല്ലാം നഗരത്തിന്റെ ഗരിമ ഉയർത്തി ഇങ്ങനെ നിൽകുമ്പോൾ ഇത്രയും എൻജിനീയറിങ് ആര്കിടെക്ച്ചറൽ വൈഭവം ഉള്ള ഒരു രാജ്യം എന്ത് കൊണ്ട് പിൻകാലത്ത് അതിന്റെ നിഴൽ പോലും ആയില്ല എന്നത് നമ്മുടെ മനസ്സിൽ ഒരു ചെറിയ നോവ് പടർത്തും.

Related Articles

Latest Articles