Thursday, January 1, 2026

വൈദ്യുതി പ്രതിസന്ധി; കേരളം ലോഡ്ഷെഡ്ഡിങ്ങിലേക്ക്

കൊച്ചി: കേരളത്തില്‍ രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടി വരുമെന്ന് ഉറപ്പായി. വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരും. നിശ്ചിത ഇടവേളകളില്‍ ചെറിയതോതില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. അല്ലെങ്കില്‍ ഈ ദിവസങ്ങളില്‍ നല്ലമഴ കിട്ടണം.

അണക്കെട്ടുകളില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോ ദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്‌ഷെഡ്ഡിങ്ങിന്റെ സാധ്യതകള്‍ വിലയിരുത്തുമെന്ന് വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു.

Related Articles

Latest Articles