Sunday, December 21, 2025

ഇടുക്കിയിൽ വീണ്ടും അരികൊമ്പന്റെ  ആക്രമണം:ഒരു വീട് തകർത്തു, വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:വീണ്ടും അരികൊമ്പന്റെ വിളയാട്ടം.ഒരു വീട് തകർത്തു. സൂര്യനെല്ലി ആദിവാസി കോളനിയിലാണ് അരികൊമ്പൻ വീട് തകർത്തത്.ലീല എന്ന സ്ത്രീയുടെ വീടാണ് ആന നശിപ്പിച്ചത്.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്.മറ്റൊരു വീടിന്റെ  അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു. സംഭവ സമയത്ത് ലീലയും മകളും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. മൂവരും ഓടി രക്ഷപ്പെട്ടു. ആനയെ പിടിക്കാനുള്ള നീക്കങ്ങൾക്ക് അസമിൽ നിന്ന് ജിപിഎസ് കോളർ കിട്ടാൻ വൈകുന്നത് തിരിച്ചടിയാവുകയാണ്.

അതേസമയം ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കടകൾ അടച്ചിടും. വാഹനങ്ങൾക്ക് നിയന്ത്രണമി

Related Articles

Latest Articles