എലത്തൂർ: കോഴിക്കോട് ഭീകരാക്രമണക്കേസിൽ വ്യക്തമായ ഉത്തരങ്ങൾ നൽകാതെ പ്രതി ഷാരൂഖ് സെയ്ഫി.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടിയൊന്നും തന്നെ പ്രതി പോലീസിന് നൽകിയില്ല.ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത ഷാരൂഖ് സെയ്ഫി ബോധപൂർവം ആരോഗ്യപ്രശ്നനങ്ങൾ കാണിക്കുകയും അസ്വസ്ഥതകൾ സൃഷ്ടിച്ച് ഒഴിഞ്ഞ് മാറുകയുമാണ് ചെയ്യുന്നത്.
കസ്റ്റഡിയിൽ കിട്ടി ദിവസങ്ങൾ ആയിട്ടും തെളിവെടുപ്പ് വൈകുകയാണ്. വ്യക്തമായ മറുപടികൾ ഒന്നും തന്നെ പരാതിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് തെളിവെടുപ്പ് വൈകുന്നത്.
അതേസമയം പ്രതി ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത് എന്ന് വ്യക്തമായി. ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദ്ദേശ പ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പൊലീസ് കരുതുന്നു.

