Thursday, January 1, 2026

തിരുവില്ലാമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; ക്ഷേത്രത്തിലെ ദീപസ്തംഭം തകർത്തു; ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: തിരുവില്ലാമലയില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെ ആന ഇടഞ്ഞു. വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിന്‌ മുന്‍പിലുള്ള ദീപസ്തംഭം ആന തകര്‍ത്തു. ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാന്‍ കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചകഴിഞ്ഞായിരുന്നു നിറമാല ആഘോഷം നടന്നത്. അടാട്ട് പരമു എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. മറ്റു ആനപ്പാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളച്ചു. ആനയെ ഉടനെ തളയ്ക്കാൻ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്. കൂടുതല്‍ നാശ നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടില്ല.

Related Articles

Latest Articles