Featured

‘ഭാരത് മാതാ കി ജയ്’; യു_ ദ്ധഭൂമിയിൽ നിന്നും തിരികെയെത്തിയവർ ഭാരതത്തെ വാഴ്ത്തുന്നു

യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെയാണ് ദില്ലിയിലെത്തിയത്. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വഴി രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരേയും തിരികെ എത്തിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇപ്പോഴിതാ, ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലുയർന്ന ചില ആരവാഘോഷങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്.

ഭാരത് മാതാ കി ജയ് എന്നാണ് വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രികർ ആരവമുയർത്തുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതേസമയം, ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയോടെ പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെയോടെയാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. AI 1140 വിമാനത്തിൽ 212 യാത്രക്കാരാണ് ആദ്യ സംഘത്തിലുള്ളത്. 9 മലയാളികളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി ദില്ലി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഇസ്രായേലിലേക്കുള്ള സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് വേണ്ടിയിട്ടാണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എല്ലാവരേയും ഇസ്രായേലിൽ നിന്ന് മടക്കി കൊണ്ടു വരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, എല്ലാ ഇന്ത്യക്കാർക്കും ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഇന്ത്യൻ എംബസി ഒരുക്കിയിരുന്നു. രജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ യാത്രാച്ചെലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. അതേസമയം ഞങ്ങൾ എപ്പോഴും ഭാരതത്തോട് അങ്ങേയറ്റം നന്ദി ഉള്ളവരായിരിക്കുമെന്ന് ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിദ്യാർത്ഥിയായ ശുഭം കുമാർ പറയുന്നു. യുദ്ധം തുടങ്ങിയതിന് പിന്നാലെ മിക്ക വിദ്യാർത്ഥികളും പരിഭ്രാന്തരായിരുന്നു. അത് വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. എന്നാൽ ഇന്ത്യൻ എംബസി ഓരോ പൗരനും കൃത്യമായ നിർദ്ദേശങ്ങളും അറിയിപ്പുകളും യഥാസമയത്ത് നൽകിയിരുന്നു. ഇത് തങ്ങളുടെ മനോവീര്യം വർദ്ധിപ്പിച്ചുവെന്നും എല്ലാ സമയത്തും എംബസിയിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചത് വലിയ ആശ്വസമായെന്നും ശുഭം പറയുന്നു.

B4 Admin

Recent Posts

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

60 minutes ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

2 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: 40ലേറെ നഗരങ്ങളിൽ പ്രതിഷേധം

ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…

2 hours ago

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

14 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

15 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

15 hours ago