തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കെഎസ്‌ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു .എസി ബസുകളില്‍ കൊവിഡ് 19 വൈറസ് ബാധ എളുപ്പത്തില്‍ പടരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് ആവശ്യം.കെ എസ് ആർ ടി സി ജീവനക്കാരാണ് ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത് .
അതെസമയം കൊറോണ ഭീതി കാരണം കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയോളം കുറവുണ്ടായി. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി യാത്രക്കാർ കുറവായതാണ് കെ എസ് ആർ ടി സി വരുമാനം കുറയാൻ കാരണം . ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണവും വലിയ തോതില്‍ കുറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 16 ആയി. ഇന്നലെ തൃശ്ശൂരിലും കണ്ണൂരിലുമാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…