തായ്പേയ്: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ടെന്നിസ് താരം പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം.
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഓസാക്ക, കോകോ ഗാഫ്, സിമോണ്‍ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആന്‍ഡി മറെ എന്നീ താരങ്ങള്‍ പെങ് ഷുവിനെ കണ്ടെത്താന്‍ നടപടി വേണം എന്ന ആവശ്യവുമായി എത്തി. നവംബർ രണ്ടിനാണ് മുൻ ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗാവൊലിക്കെതിരെ പെങ് ഷുവായ് ആരോപണം ഉന്നയിച്ചത്. പിന്നാലെയാണ് പെങ്ക് ഷുവായ് അപ്രത്യക്ഷയായത്.
സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്‍റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം. പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പെങ്ങിന്‍റെ ജീവനില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കനത്ത ആശങ്ക പ്രകടിപ്പിച്ചു. ശീതകാല ഒളിംപിക്സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെ വിവാദം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…